ദേശീയപാത പ്രവൃത്തി വിലയിരുത്തൽ; ജില്ല കളക്ടറുടെ സന്ദർശനം ആരംഭിച്ചു


ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിൻ്റെ നേതൃത്വത്തിലുള്ള സന്ദർശനം തുടരുന്നു. ദേശീയപാത വെങ്ങളം മുതൽ അഴിയൂർ വരെയുള്ള ഭാഗമാണ് സന്ദർശിക്കുന്നത്.
രാവിലെ 8. 55 ഓടെ വെങ്ങളത്തെത്തിയ ജില്ല കളക്ടർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി.
ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുവെ, സൈറ്റ് എഞ്ചിനിയർ രാജ് സി പാൽ, കൊയിലാണ്ടി
ആർടിഒ അൻവർ സാദത്ത്,
കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർ, അദ്വാനി പ്രോജക്ട് മാനേജർ, വഗാഡ് പ്രതിനിധി എന്നിവരും സന്ദർശനത്തിലുണ്ടായിരുന്നു. സന്ദര്‍ശനം ഉച്ചക്ക് ഒരുമണിയോടെ അഴിയൂരിൽ അവസാനിക്കും.










