പിഷാരികാവ് ക്ഷേത്രത്തിൽ ഉത്രാടദിന പൂക്കളമൊരുക്കി മന്ദമംഗലം സ്വയം സഹായ സംഘം



കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിൽ ഉത്രാടദിന പൂക്കളമൊരുക്കി മന്ദമംഗലം സ്വയം സഹായ സംഘം കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പൂവിടലിൻ്റെ ഭാഗമായി ഉത്രാട ദിനത്തിൽ മന്ദമംഗലം സ്വയം സഹായ സംഘം പൂക്കളമൊരുക്കി.
അത്തം മുതൽ തിരുവോണം വരെ വിവിധ സംഘടനകളും സ്ഥാപനങ്ങളും ക്ഷേത്രത്തിൽ ഒരുക്കുന്ന പൂക്കളത്തിൻ്റെ ഭാഗമായിരുന്നു ഉത്രാട ദിനപൂക്കളം. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ ഉപഹാരം നൽകി. സംഘം പ്രസിഡണ്ട് മേലത്ത് പ്രകാശൻ ഏറ്റുവാങ്ങി.










