പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി നടത്തി



കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി വിപുലമായ തോതിൽ നടത്തി. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹൻ, മാതൃസമതി പ്രസിഡന്റ് ലീല രവീന്ദ്രൻ, സെക്രട്ടറി ഷീമാദിലീപ്, എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ഓണപൂക്കളം ഒരുക്കിയും വിവിധ കലാ പരിപാടികൾ നടത്തിയും ആഘോഷം മികവുറ്റതാക്കി. ക്ഷേത്ര ക്ഷേമസമിതി അംഗങ്ങൾക്കും ക്ഷേത്ര ജീവനക്കാർക്കും വിഭവ സമൃദ്ധമായ ഓണസദ്യ നടത്തി. മാതൃസമിതി കോർഡിനേറ്റർ ഇ. കെ. ഗീത ടീച്ചർ, ദീപാ മധു കെ. എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.










