കൊയിലാണ്ടി നഗരസഭ ഓണം വിപണന മേള ആരംഭിച്ചു



കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭ അധ്യക്ഷ സുധകിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.
ആഗസ്ത് 26 മുതല്‍ സെപ്തമ്പര്‍ 3 വരെ നീളുന്ന മേളയില്‍ വിവിധ ദിവസങ്ങളിലായി ഭിന്നശേഷി സര്‍ഗോത്സവം, ഘോഷയാത്ര, നാടന്‍പാട്ട്, സിനിമകള്‍, കുടുംബ ശ്രീ, അംഗന്‍വാടി, ആശ വര്‍ക്കര്‍, ഹരിത കര്‍മസേന അംഗങ്ങളുടെ കലാപരിപാടികള്‍, ബാലസഭ, ഏകദിന ശില്പശാല, ഗസല്‍, അംഗന്‍വാടി കലോത്സവം, ഇശല്‍, സുംബാ നൃത്തം, വയോജന സംഗമം, നാടകം( ലക്ഷ്മണ രേഖ), ജനപ്രതിതിനിധി സംഗമം, സ്റ്റാഫ്, കൗണ്‍സില്‍ കലാപരിപാടികള്‍, ജാനു തമാശ, ഓള്‍ഡ് ഈസ് ഗോള്‍ഡ് (ജയചന്ദ്രന്‍ പാട്ടുകള്‍) എന്നിവ നടക്കും.
ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര, നിജില പറവക്കൊടി, കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, ശശി കോട്ടില്‍, മെമ്പര്‍ സെക്രട്ടറി വി.രമിത, സി.ഡി.എസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ. വിബിന എന്നിവര്‍ സംസാരിച്ചു.










