പൂക്കാട് സര്‍വീസ് റോഡില്‍ വലിയ കുഴി; വാഹനങ്ങള്‍ കുടുങ്ങി പോകുന്നത് പതിവ് കാഴ്ച

കൊയിലാണ്ടി : പൂക്കാട് സര്‍വീസ് റോഡില്‍ വലിയ കുഴിയില്‍ വാഹനങ്ങള്‍ താഴ്ന്നു കുടുങ്ങി പോകുന്നത് പതിവാകുന്നു. ഇന്ന് രാവിലെ മുതല്‍ ചെറുവാഹനങ്ങളും കാറുകള്‍ ഉള്‍പ്പെടെ എട്ടോളം വാഹനങ്ങള്‍ കുടുങ്ങിയതായി നാട്ടുകാര്‍ പറയുന്നു.

ഇവിടെ ഇരുചക്ര വാഹനയാത്രക്കാര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതുമൂലം തിരുവങ്ങൂര്‍ മുതല്‍ കൊയിലാണ്ടിവരെയുള്ള ഭാഗങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ബ്ലോക്കില്‍പ്പെടുന്നത് സ്ഥിരം കാഴ്ചയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!