79 ആം സ്വാതന്ത്ര്യദിനാഘോഷം വിവിധയിടങ്ങളില്‍



കൊയിലാണ്ടി നഗരസഭ സ്വാതന്ത്ര്യദിനാഘോഷം

കൊയിലാണ്ടി: 79 ആം സ്വാതന്ത്ര്യ ദിനത്തിന്റെ കൊയിലാണ്ടി നഗരസഭയിൽ നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് പതാക ഉയർത്തി നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെസത്യൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ കൗൺസിൽ പാർട്ടി ലീഡർമാർ വി പി ഇബ്രാഹിംകുട്ടി ദൃശ്യ നഗരസഭ കൗൺസിലർമാർ നഗരസഭ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

വിമുക്തഭടന്മാരുടെ സ്വാതന്ത്ര്യദിനാഘോഷവും കുടുംബ സംഗമവും

ചേമഞ്ചേരി: പൂക്കാട് എക്സ്സർവീസ്‌മെൻ അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവും, വീരസേനാ കുടുംബസംഗമവും ദേശസ്നേഹത്തിന്റെ ചൂടാർന്ന ആവേശത്തിൽ നടന്നു. ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തി നിറഞ്ഞുകവിഞ്ഞ കുടുംബസംഗമം, ഒരു ദശാബ്ദത്തിന് ശേഷം നടക്കുന്ന വ്യത്യസ്തമായ അനുഭവമായി.
കേണൽ എം. ഒ. മാധവൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ലെഫ്. കേണൽ വാസുദേവൻ പി., അസോസിയേഷൻ പ്രസിഡന്റ് എം. നാരായണൻ നായർ, ജനറൽ സെക്രട്ടറി കെ. കെ. രാജൻ എന്നിവർ സംസാരിച്ചു. എം. ഒ. ദാമോദരൻ നായർ നന്ദി പറഞ്ഞു.
വീരനാരി ഷെജിനയെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, യുദ്ധത്തിൽ പങ്കെടുത്ത വീരയോദ്ധാക്കളെയും പരേതരായ സൈനികരുടെ വിധവകളെയും പ്രത്യേകം ആദരിച്ചു.
അംഗങ്ങളുടെയും ബന്ധുക്കളുടെയും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ വേദിയെ പ്രകമ്പനം കൊള്ളിച്ചു. ദേശസ്നേഹത്തിന്റെ അലയൊലികൾ നിറഞ്ഞു നിന്ന പരിപാടി പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത ഓർമ്മയായി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യദിനാഘോഷം

കൊയിലാണ്ടി: രാജ്യത്തിൻ്റെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്ക് ചേർന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നഗരത്തിൽ നടത്തിയ പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ദേശീയ പതാക ഉയർത്തി. പ്രസിഡൻ്റ് കെ.എം.രാജീവൻ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൗമിനി മോഹൻദാസ്, ടി.പി. ഇസ്മായിൽ, സി കെ ലാലു, റിയാസ് അബുബക്കർ, പ്രബീഷ് കുമാർ, ജലീൽ മൂസ, സുഹൈൽ, കെ.എസ്.ഗോപാലകൃഷ്ണൻ, ടി.എ. സലാം, ശിഖ, ഷംന ആർ.എസ്. സജീഷ്മ, ഷൈലജ എന്നിവർ പങ്കെടുത്തു. തുടർന്ന് മധുര വിതരണവും നടത്തി.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപെട്ട് ഗ്രാമസഭ

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്പെഷൽ ഗ്രാമസഭ നടത്തി . കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഊർജ സംരക്ഷണം എന്നീ വിഷയങ്ങൾ പരിഗണിച്ച് കൊണ്ടാണ് ഗ്രാമസഭ ചേർന്നത് . ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉൽഘാടനം ചെയ്തു ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അതുല്ല്യ ബൈജു അദ്ധ്യക്ഷയായി
ഇലക്ട്രിസിറ്റി പൂക്കാട് ഓഫീസിൽ നിന്ന് സമ്പ് എഞ്ചിനീയർ ശ്രി സിബി സംസാരിച്ചു . വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയ്മാൻ സന്ധ്യ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയ്മാൻ അബ്ദുൾ ഹാരീസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു . അസിസ്റ്റൻ്റ് സെക്രട്ടറി ശ്രി മോഹൻ സി വി സ്വാഗതവും പ്രൊജക്റ്റ് അസിസ്റ്റൻ്റ് ശിൽപ്പശ്രി നന്ദിയും രേഖപെടുത്തി










