ഗാർഡനർ, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



ഗാർഡനർ, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കാസർഗോഡ് സുബ്രമണ്യൻ തിരുമുൻപ് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്ക് നിയമനത്തിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഗാർഡനർ തസ്തികയിലേക്ക് ഒരൊഴിവാണ് ഉള്ളത്. യോഗ്യത: എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസവും മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ സാക്ഷരതയും ആവശ്യമാണ്. കൂടാതെ, കേന്ദ്ര/സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ സ്ഥാപനത്തിലോ ഗാർഡനറായി ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരു ലിമിറ്റഡ് കമ്പനിയിലോ സർക്കാർ വകുപ്പിലോ പൂന്തോട്ടപരിപാലനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്സ്.
ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്) തസ്തികയിലേക്കും ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് വിദ്യാഭ്യാസവും എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും എ.സി/ഇലക്ട്രോണിക് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്സ്.
തെരഞ്ഞെടുപ്പ് അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോടൊപ്പം ആഗസ്റ്റ് 20നകം സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2478193, ഇ-മെയിൽ: culturedirectoratec@gmail.com

അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് ഓപ്ഷണൽ കോഴ്സിന്റെ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ജോഗ്രഫി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഓൺലൈൻ റെഗുലർ ക്ലാസുകൾ 18 ന് ആരംഭിക്കും. വൈകുന്നേരം 6 മണി മുതൽ 8 വരെയാണ് ക്ലാസുകൾ. ഓൺലൈൻ രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും https://kscsa.org സന്ദർശിക്കുക. ഫോൺ: 0471 2313065, 2311654, 8281098863, 8281098864.

സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13, 14 തീയതികളിൽ
2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / Govt Cost sharing (IHRD/CAPE) / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള അവസാനഘട്ട സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13, 14 തീയതികളിൽ അതാതു സ്ഥാപനങ്ങളിൽ വച്ച് നടത്തും. അപേക്ഷകർ www.polyadmission.org എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്.
നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള, നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം

സ്‌പോട്ട് അഡ്മിഷൻ റദ്ദാക്കി
എൻട്രൻസ് കമ്മിഷണറും ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കൽ എജുക്കേഷനും (ഡി.ടി.ഇ) സംസ്ഥാനത്തെ ബി.ടെക് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14ന് സെൻട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നതിനാൽ തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷൻ റദ്ദാക്കിയതായി കോളേജ് അധികൃതർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
വാമനുപുരം ഗവ. ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ പട്ടിക വർഗ്ഗ വിഭാഗത്തിനും വനിതകൾക്കുമായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിലേക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14ന് വൈകുന്നേരം അഞ്ചിന് മുൻപായി ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2967700.

ഭിന്നശേഷി സംവരണ സീറ്റിൽ അപേക്ഷ ക്ഷണിച്ചു
ചാക്ക ഗവ. ഐ.ടി.ഐയിലെ 25 ട്രേഡുകളിലേക്കുള്ള (മെട്രിക് / നോൺ മെട്രിക്) പ്രവേശനത്തിന് ഒഴിവുള്ള ഭിന്നശേഷി സംവരണ സീറ്റുകളിലേക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 13 മുതൽ 19 ന് വൈകുന്നേരം 5 വരെ ചാക്ക ഐ ടി ഐ യിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. എസ്.എസ്.എൽ.സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. ഫോൺ: 0471 2502612.










