സ്പോട്ട് അഡ്മിഷന്‍

സ്പോട്ട് അഡ്മിഷന്‍

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ബി.ടെക്, എം.ടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് എട്ടിന് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11നകം കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് ചേളന്നൂര്‍ സിഡിപിഒ കാര്യാലയത്തിന് കീഴിലെ 172 അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 14 വൈകീട്ട് ഒരു മണി. ഫോണ്‍: 0495 2261560.

ഡോക്ടര്‍ നിയമനം

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക ഡോക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 16ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കും. യോഗ്യത: എംബിബിഎസും ടിസിഎംഎസ് രജിസ്‌ട്രേഷനും. സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2430074.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ ആക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 013/2024) തസ്തികയുടെ സാധ്യതാ പട്ടിക ജില്ലാ പിഎസ്‌സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

റാങ്ക് പട്ടിക

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍: 503/2023) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി എസ്‌സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

സംരംഭകര്‍ക്ക് ശില്‍പശാല

വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് മൂന്ന് ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കും. ആഗസ്റ്റ് 12 മുതല്‍ 14 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. www.kied.info വെബ്സൈറ്റില്‍ ആഗസ്റ്റ് എട്ടിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890/2550322/9188922785.

എംസിഎ സ്പോട്ട് അഡ്മിഷന്‍

വടകര എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ എംസിഎ സീറ്റുകളിലേക്ക് ഇന്ന് (ആഗസ്റ്റ് 6) സ്പോട്ട് അഡ്മിഷന്‍ നടത്തും. എല്‍ബിഎസ് പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ പത്തിന് കോളേജിലെത്തണം. ഫോണ്‍: 9961336445, 9400477225.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!