‘സൈബർ ലോകത്തെ ചതിക്കുഴികൾ’ സബ്ജില്ലാ സെമിനാർ സംഘടിപ്പിച്ചു
കൊയിലാണ്ടി : കേരള വനിതാ കമ്മീഷൻ കൊയിലാണ്ടി നഗരസഭ- ജാഗ്രതാ സമിതി – കുടുംബശ്രീ CDS ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സബ്ജില്ലാ സെമിനാർ സംഘടിപ്പിച്ചു. ഇ.എം.എസ് സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന പരിപാടി കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ: പി. സതീദേവി ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ സ്വാഗതവും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവകൊടി, പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കെ അജിത് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില, കൗൺസിലർ വത്സരാജ് കേളോത്ത്, CDS ചെയർപേഴ്സൺ കെ. കെ. വിബിന , അഡ്വ : സീന, icds സൂപ്പർവൈസർ അനുഷ കെ കെ, റുഫീല ടി കെ, മോനിഷ എം, അനുഷ്‌മ, അമിത എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കാലിക്കറ്റ് സർവ്വകലാശാല Asst : Prof: വിമൻസ് സ്റ്റഡീസ് Dr ഡയാന ബോധവത്കണ ക്ലാസ്സ് എടുത്തു. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ സതി ദേവിക്ക് നഗരസഭയുടെ ഉപഹാര സമർപ്പണവും, നടത്തി. CDS ചെയർപേഴ്സൺ എം പി ഇന്ദുലേഖ നന്ദി അർപ്പിച്ചു സംസാരിച്ചു.