മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ്; ഡോ. കെ.എം. അനിൽ


കൊയിലാണ്ടി: മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ. കെ. എം. അനിൽ അഭിപ്രായപ്പെട്ടു. മനുഷ്യൻ്റെ ഓർമകളുടെ സംഭരണി മാതൃഭാഷയാണെന്നും മാതൃഭാഷയുടെ നഷ്ടം ഓർമയുടെ തന്നെ നഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
വിവിധ സെഷനുകളിലായി കെ. കെ. സുബൈർ, കെ. ഹരികുമാർ, സി. കെ. സതീഷ് കുമാർ, സി. അരവിന്ദൻ, എം. വി. പ്രദീപൻ, എ. സുബാഷ് കുമാർ, സചിത്രൻ എ. കെ. ,എൻ. വി. പ്രദീപ് കുമാർ, എ. സജീവ് കുമാർ, ഗീത. ടി. ടി , അഭിലാഷ് തിരുവോത്ത്, പി. കെ. സലാം ദേവേശൻ പേരൂർ, ഡോ. പി സുരേഷ്, ആർ. ഷിജു എന്നിവർ സംസാരിച്ചു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.











