മാമ്പഴക്കാലം പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കന്ററി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിൽ മാമ്പഴക്കാലം പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ. വി. ഷഹനാസ് മാവിൻ തൈ സ്വീകരിച്ചു കൊണ്ട് നിർവഹിച്ചു. എൻ. എസ്. എസ്. വളണ്ടിയർമാർ ശേഖരിച്ച മാവിൻ തൈകൾ ഇന്നും നാളെയുമായി ഹരിത ഗ്രാമത്തിൽ വിതരണം ചെയ്യും.
പ്രിൻസിപ്പാൾ പി. പ്രസന്ന, പ്രസിത കൂടത്തിൽ, എ. കെ. സക്കീർ, വി. പി. ജസ്ന, പ്രോഗ്രാം ഓഫീസർ പി. ടെസ്ല, വളണ്ടിയർ ലീഡർമാരായ എം. പി. ഷിഫാ സുൽത്താൻ, അഫ് ലഹ് മുഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വളണ്ടിയർമാർ പരിസ്ഥിതി സംരക്ഷണ സന്ദേശറാലി നടത്തുകയും സ്കൂളിൽ പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു.