താലൂക്ക് ആശുപത്രിയില്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ മോഷണം


കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ മോഷണം, ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ പേഴ്സ് നഷ്ടപ്പെട്ടു കൊയിലാണ്ടി ഉള്ളൂര്‍ സ്വദേശി ബീനയുടെ പേഴ്‌സാണ് മോഷണം പോയത്. നഷ്ടപ്പെട്ടത് 2500 രൂപയും, ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണും
കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തില്‍ പേഴ്സും ബാഗും വെച്ചതായിരുന്നു. ടോക്കണ്‍ എടുക്കാനായി പോയ സമയത്താണ് പേഴ്‌സ് മോഷ്ടിച്ചത്. മുണ്ടും ഷര്‍ട്ടുമാണ് മോഷ്ടാവ് ധരിച്ചിരുന്നത്. മുഖത്ത് മാസ്‌ക് ധരിച്ചിട്ടുമുണ്ട്. പേഴ്സ് മോഷ്ടിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.











