ലക്ചർ: അപേക്ഷ ക്ഷണിച്ചു


ലക്ചർ: അപേക്ഷ ക്ഷണിച്ചു
വെസ്റ്റ്ഹില്‍ കേരള ഗവ. പോളിടെക്നിക് കോളേജ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള ഒരു ലക്ച്ചര്‍, ജനറല്‍ വര്‍ക്ക് ഷോപ്പിൽ ഒഴിവുള്ള ഒരു ട്രേഡ്സ്മാന് (മെഷിനിസ്റ്റ്) തസ്തികകളില്‍ താല്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ലക്ച്ചര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യത: ബി ടെക് ഫസ്റ്റ് ക്ലാസ് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന് ഇന്‍ ജനറല്‍ വര്‍ക്ക് ഷോപ് യോഗ്യത: ഐടിഐ മെഷിനിസ്റ്റ് /ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. അപേക്ഷകര്‍ ജൂലൈ 14ന് രാവിലെ 10.30ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളോടെ പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരിട്ടെത്തണം. ഫോണ്‍: 0495 2383924.

മികവ് 2025 ജൂലായ് 13ന്
2024-25 വര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കോഴിക്കോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജൂലായ് 13ന് ഉച്ച രണ്ട് മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. മത്സ്യഫെഡ് ചെയര്മാന് ടി മനോഹരന്റെ അദ്ധ്യക്ഷതയില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. എംപി എം കെ രാഘവന്, മത്സ്യബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളാക്കും.
ചടങ്ങില്‍ 2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍, മത്സ്യഫെഡ് മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ മികച്ച മുന്നേറ്റം കൈവരിച്ച സംഘങ്ങള്‍, മത്സ്യബന്ധന ഗ്രൂപ്പുകള്‍, എസ്എച്ച്ജി ഗ്രൂപ്പ് എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും.

അങ്കണവാടി കം ക്രഷ് അപേക്ഷ ക്ഷണിച്ചു
പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ കൂത്താളി പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് കൂത്താളി പഞ്ചായത്ത് പരിധിയിലുള്ള സ്ഥിര താമസക്കാരായ പഞ്ചായത്തിലെ 18നും 35നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 17ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ശിശു വികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമും വിശദ വിവരണവും പേരാമ്പ്ര ശിശു വികസന പദ്ധതി ഓഫീസ്, കൂത്താളി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.

അറിയിപ്പ്
ജൂലൈ 13ന് നടക്കുന്ന ഗുരുവായൂർ ദേവസ്വത്തിലെ ക്ലർക്ക് (കാറ്റഗറി നം. 01/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച രജിസ്റ്റർ നമ്പർ 209601 മുതൽ 209900 വരെയുള്ള ഉദ്യോഗാർത്ഥികളുടെ തൃശൂർ (THRISSUR) ജില്ലയിലെ പരീക്ഷാകേന്ദ്രം VR APPU MASTER MEMORIAL HSS Thaikkad South, Brahmakulam Thrissur (District) Kerala Pin- 680104 ആണ്. ഈ പരീക്ഷാ കേന്ദ്രത്തിനോടൊപ്പം ‘THALIKULAM SOUTH’ എന്ന് തെറ്റായി ചേർത്തിട്ടുള്ളത് നീക്കം ചെയ്തതായും പരീക്ഷാ സംബന്ധമായി യാതൊരുവിധ മാറ്റങ്ങളും ഉണ്ടായിരിക്കുന്നതല്ലായെന്നും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറി അറിയിച്ചു.











