ദേശീയപാതയിൽ പിക്കപ്പ് ലോറി മറിഞ്ഞ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്


പയ്യോളി : കനത്ത മഴയില്‍ പയ്യോളി അയനിക്കാട് ദേശീയപാതയിൽ പിക്കപ്പ് ലോറി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്
അയനിക്കാട് കുറ്റിയിൽ പീടികയിൽ വിക്ടറിക്ക് സമീപമാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 1മണിയോടെയാണ് സംഭവം.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ മിനുസം കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഡ്രൈവർ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.











