സ്വകാര്യ ബസ്സ് റോഡിന്റെ കൈവരിയിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: ദേശീയ പാതയില്‍ വെങ്ങളം മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് റോഡിന്റെ കൈവരിയിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്നും കണ്ണൂര്‍ ഇരിട്ടിയിലെക്ക് പോവുകയായിരുന്ന പാലക്കാടന്‍സ് എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത് എന്നതാണ് പ്രാധമിക നിഗമനം. പരിക്കുപറ്റിയവരെവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെക്ക് മാറ്റി. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്











