‘അരുത് അകപ്പെടരുത്’ ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി

കീഴരിയൂര്‍: വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കളിലും വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ വിപത്തിനെതിരെ ‘നമ്മുടെ കീഴരിയൂര്‍’ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച സ്‌കൂള്‍തല ബോധവത്കരണ ക്ലാസ്സ് ‘അരുത് അകപ്പെടരുത്’ ലഹരി വിരുദ്ധ കാമ്പയിന്‍ ശ്രീ വാസുദേവാശ്രമ സെക്കണ്ടറി ഹൈസ്‌കൂളില്‍ കൊയിലാണ്ടി ട്രാഫിക് പോലീസ് സബ് ഇന്‍സ്പക്ടര്‍ മുഹമ്മദ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.

കണ്ണോത്ത് യു. പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി. അടുത്ത ദിവസങ്ങളിലും പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കും.

നമ്മുടെ കീഴരിയൂര്‍ കണ്‍വീനര്‍ രഷിത്ത് ലാല്‍ കീഴരിയൂര്‍, സ്വാഗതഭാഷണം നടത്തി, ശ്രീ വാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അജിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ശിവാനന്ദന്‍ നെല്യാടി, പോക്കര്‍ തോട്ടത്തില്‍, വി. കെ. ബഷീര്‍, ടി. കെ. മനോജ് ചന്ദ്രന്‍ കണ്ണോത്ത്,
ലെനിന്‍ പിച്ചകം എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!