എഴുതിയ കാവല്‍ക്കാരനെ ആരുകാക്കും, പുസ്തക ചര്‍ച്ച നടത്തി
കൊയിലാണ്ടി: കന്മന ശ്രീധരന്മാസ്റ്റര് എഴുതിയ കാവല്‍ക്കാരനെ ആരുകാക്കും എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സാംസ ഗ്രന്ഥാലയം കുറുവങ്ങാട് ചര്‍ച്ച സംഘടിപ്പിച്ചു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിം കമ്മിറ്റി ചെയര്മാന് നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.
മധു കിഴക്കയില്‍ പുസ്തകാവതരണം നടത്തി. കെ. ദാമോദരന്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി, കെ. ഷിജു, സി. പ്രഭ, മധുബാലന്‍, എ. സുധാകരന്, ആര്. കെ. ദീപ, ഡി. കെ. ജ്യോതിലാല്‍, ഹംസത്ത് പയ്യോളി, സഫീല പുനത്തില്‍, അബ്ദുള്‍ നിസാര്‍ എന്‍. കെ. തുടങ്ങിയവര്‍ സംസാരിച്ചു. സാംസ നല്കിയ ഉപഹാരം ഏറ്റുവാങ്ങിയ കന്മന ശ്രീധരന് മാസ്റ്റര്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന അഭിപ്രായങ്ങളോട് പ്രതികരിച്ചു.