ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്

ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (വനാശ്രിതരായ ആദിവാസി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍: 206/2024) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ് പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോഓഡിനേറ്റര്‍

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോഓഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകീട്ട് അഞ്ച് മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറില്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോഓഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0484 2422275, 0484 2422068.

താലൂക്ക് വികസന സമിതി യോഗം

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മുട്ട, പാല്‍ വിതരണം: ടെണ്ടര്‍ ക്ഷണിച്ചു

മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2025-26ല്‍ പാല്‍, മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. പയ്യോളി നഗരസഭ, കീഴരിയൂര്‍, തുറയൂര്‍, തിക്കോടി, മേപ്പയൂര്‍ പഞ്ചായത്തുകള്‍ എന്നിവയിലെ 130 സെന്ററുകളിലേക്കാണ് ആഴ്ചയില്‍ മൂന്ന് ദിവസം വിതരണം ചെയ്യേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ മൂന്ന് ഉച്ചക്ക് രണ്ട് മണി. വിശദ വിവരങ്ങള്‍ക്ക് പഞ്ചായത്തുകളിലെ സൂപ്പര്‍വൈസര്‍മാറുമായോ ഐസിഡിഎസ് ഓഫീസുമായോ ബന്ധപ്പെടണം.

ഐസിഡിഎസ് കോഴിക്കോട് റൂറലിന് കീഴിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലെയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെയും അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ ഒമ്പത് ഉച്ചക്ക് രണ്ട് മണി. വിവരങ്ങള്‍ക്ക് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാറുമായോ ഐസിഡിഎസ് റൂറല്‍ ഓഫീസുമായോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!