ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്

ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്കൊപ്പം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.


ലൈബ്രറി സയന്‍സ് കോഴ്‌സ് പ്രവേശനം

ഐഎച്ച്ആര്‍ഡിക്ക് കീഴിലെ തിരുത്തിയാട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. അപേക്ഷാ ഫോമും വിശദവിവരവും www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ രജിസ്‌ട്രേ…
വനിതാ പോളിടെക്‌നിക് വര്‍ക്ഷോപ്പ്-ലബോറട്ടറി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്

മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ പുതുതായി നിര്‍മിച്ച വര്‍ക്ഷോപ്പ്-ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ ഒന്ന്) രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കം. എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്

ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

2024-2025 അധ്യയന വര്‍ഷം കേരള സിലബസില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ്/എ1 ലഭിച്ചവരും സിബിഎസ്ഇ/ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരുമായ ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ക്യാഷ് അവാര്‍ഡ് നല്‍കും. അപേക്ഷകള്‍ serviceonline.gov.in/kerala വെബ്സൈറ്റ് മുഖേന ജൂലൈ 31നകം നല്‍കണം. അപേക്ഷയുടെ കോപ്പി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0495 2771881.

എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രോഗ്രാം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രാക്ടിക്കല്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്‌സി നഴ്‌സിങ്/ജിഎന്‍എം. ഇന്റര്‍വ്യൂ ജൂലൈ രണ്ടിന് രാവിലെ 11ന് എച്ച്ഡിഎസ് ഓഫീസില്‍ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യത്തെ ആറുമാസം 3000 രൂപയും പിന്നീടുള്ള ആറുമാസം 7000 രൂപയും സ്റ്റെപ്പന്റ് ലഭിക്കും. ഫോണ്‍: 0495 2355900.

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്

ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.

ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോഓഡിനേറ്റര്‍

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോഓഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകീട്ട് അഞ്ച് മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറില്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സ് കോഓഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0484 2422275, 0484 2422068.

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍

സംസ്ഥാനസര്‍ക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങള്‍ സംബന്ധിച്ച പ്രചാരണപരിപാടികള്‍ക്കായി 2025 ജൂലൈ ഒന്ന് മുതല്‍ 31 വരെ പ്രത്യേകം പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നു. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഐ.ഡി കാർഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI), എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐ.ഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.

വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രവാസി ഐ.ഡി കാർഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI) സേവനങ്ങളും, വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയവര്‍ക്കും നിലവിൽ വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികൾക്ക് സ്റ്റുുഡന്റ് ഐ.ഡി കാർഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടു വർഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസികേരളീയര്‍ക്ക് എൻ.ആർ.കെ ഐ.ഡി കാർഡും ലഭിക്കും. ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന് ഒരു വര്‍ഷവും കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടേയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുളള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. എന്‍.ആര്‍.ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളിൽ ഒന്നായി നോര്‍ക്ക പ്രവാസി ഐ.ഡി. കാര്‍ഡ് പ്രയോജനപ്പെടുത്താവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.kerala.gov.in വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!