യൂത്ത് ലീഗ് നന്തി മേല്‍പ്പാലത്തില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി


കൊയിലാണ്ടി നന്തിയിൽ ദേശീയപാതയിലെ കുണ്ടും കുഴിയും റോഡിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നന്തി മേല്‍പ്പാലത്തില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
പ്രതിഷേധ മാര്‍ച്ച് യൂത്ത് ലീഗ് ജില്ലാപ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.
പി. കെ. മുഹമ്മദലി അദ്യക്ഷത വഹിച്ചു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മൂരാട്, തിക്കോടി, പയ്യോളി, ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ്, പൂക്കാട് ഭാഗങ്ങളില്‍ റോഡ് പാടേ തകര്‍ന്ന നിലയിലാണ്. ഇവിടെ ഗതാഗതകുരുക്ക് പതിവാണ്. തകര്‍ന്ന റോഡും ചെളിയും വെള്ളക്കെട്ടുമെല്ലാം ഗതാഗതത്തിന് തടസമാകുകയാണ്. ഈ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്.











