സി. കെ. ഗോപാലന്റെ 28ാം ചരമവാര്‍ഷികം ആചരിച്ചു.
കീഴരിയൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന സി. കെ. ഗോപാലന്റെ 28 മത് ചരമവാര്‍ഷികം കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന് അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലന് നായര്‍, കെ. കെ. ദാസന്, ബി ഉണ്ണികൃഷ്ണന്, കെ. സി. രാജന്, സവിത നിരത്തിന്റെ മീത്തല്‍, ഇ. എം. മനോജ്, ഒ. കെ. കുമാരന്, പി. കെ. ഗോവിന്ദന്, പി. എം. അശോകന്, കെ. എം. വേലായുധന്, എന്‍. ടി. ശിവാനന്ദന്, കെ. വിശ്വന് എന്നിവര്‍ സംസാരിച്ചു.


