മേപ്പയൂരില്‍ ഞാറ്റുവേല ചന്തക്ക് തുടക്കം

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി. മേപ്പയൂര്‍ കാര്‍ഷിക കര്‍മസേനയാണ് ഞാറ്റുവേല ചന്ത നടത്തുന്നത്. ജൂണ്‍ 27 മുതല്‍ നാല് ദിവസം ചെറുവണ്ണൂര്‍ റോഡില്‍ നടുക്കണ്ടി ബില്‍ഡിങ്ങിലാണ് ചന്ത പ്രവര്‍ത്തിക്കുക. മിതമായ നിരക്കില്‍ എല്ലാ തരം തൈകളും ജൈവവളങ്ങളും പച്ചക്കറി വിത്തുകളും ഇവിടെ ലഭിക്കും.മേപ്പയൂര്‍ കാര്‍ഷിക കര്‍മസേന നിര്‍മിച്ച ത്രീമിക്‌സ് ജൈവവളവും തൈകളും പുത്തലത്ത് മൂസ മാസ്റ്റര്‍ക്ക് നല്‍കി പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഡോ. ആര്‍ എ അപര്‍ണ പദ്ധതി വിശദീകരിച്ചു.വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി, കൃഷി അസിസ്റ്റന്റ് സി എസ് സ്‌നേഹ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍ കെ ഹരികുമാര്‍, കാര്‍ഷിക വികസന കമ്മിറ്റി അംഗങ്ങളായ കെ വി നാരായണന്‍, ബാബു കൊളക്കണ്ടി, അബ്ദുല്‍ സലാം നാഗത്ത്, രവീന്ദ്രന്‍ കോടഞ്ചേരി, കമ്മന മൊയ്തീന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ കിടാവ്, അഞ്ചുമൂലയില്‍ ദാമോദരന്‍, ഗംഗാധരന്‍ കുഞ്ഞോത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!