ഹയർസെക്കന്ററി വിഭാഗം ഫയൽ അദാലത്ത് ജൂൺ 28ന്

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം ഫയൽ അദാലത്ത് ജൂൺ 28ന്

കോഴിക്കോട്: കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗവുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ജൂൺ 28ന് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ആർഡിഡി മാരുടെ കീഴിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ 2024 ഡിസംബർ 31 വരെ തീർപ്പാകാതെ കിടക്കുന്ന ഫയലുകളാണ് അദാലത്തിൽ പരിഗണിക്കുക. നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അദാലത്ത് രാവിലെ പത്ത് മണിക്ക് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

വയോമധുരം പദ്ധതി: അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 60 വയസ്സിനു മുകളിൽ പ്രായമുള്ള ബിപിഎൽ കുടുംബത്തിൽപ്പെട്ട പ്രമേഹ ബാധിതരായ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്ന ‘വയോമധുരം’ പദ്ധതിയുടെ ഭാഗമായി സുനീതി പോർട്ടൽ വഴി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റ് വഴി നൽകാം.

ടെൻഡർ ക്ഷണിച്ചു

ഐസിഡിഎസ് അർബൻ മൂന്ന് കാര്യാലയത്തിന് കീഴിലെ നാല് സെക്ട‌റുകളിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ മുട്ട, പാൽ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ മൂന്ന്. ഫോൺ: 0495 2461197/ 9995735638.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!