ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു. കൊടക്കാട്ടു മുറി വീവൺ കലാസമിതി ഹാളിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കൗൺസിലർ രമേശൻ വലിയാട്ടിൽ, ആരിഫ, നിഷ, സിഡിഎസ് ചെയർപേഴ്സൺ എം പി ഇന്ദുലേഖ, എഡിഎസ് ചെയർപേഴ്സൺ ബാവ കൊന്നേങ്കണ്ടി തുടങ്ങിയവർ സംസാരിച്ചു. ക്ഷീരകർഷകർ അറിയാൻ എന്ന വിഷയത്തിൽ ഡോ. ഷഫ്ന മുഹമ്മദലി ക്ലാസെടുത്തു. ക്ഷീരകർഷകരായ പെരുങ്കുനി ശാന്ത അശോകൻ, താഴെ കൊന്നേങ്കണ്ടി ഷൈജു, കിഴക്കെ വീട്ടിൽ രാധ, പെരുങ്കുനി ഗോപാലൻ എന്നിവർക്ക് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.