ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്മെന്റ് തെറാപിസ്റ്റ് എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 28ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in, ഫോണ്‍: 0495 2374990.

പ്രവേശന തിയതി നീട്ടി

കോഴിക്കോട് വനിതാ ഐടിഐ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 30 വരെയും വെരിഫിക്കേഷന്‍ തിയതി ജൂലൈ മൂന്ന് വരെയും നീട്ടി. ഫോണ്‍: 0495 2373976.

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

കേരള സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം നീളുന്ന അവധിദിന പരിശീലന ക്ലാസുകള്‍, ഒരു വര്‍ഷ വീക്കെന്‍ഡ്/അവധിദിന ക്ലാസുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, ഹൈസ്‌കൂള്‍/ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ് എന്നിവ ജൂലൈ ആറിന് ആരംഭിക്കും. www.kscsa.org ലൂടെ അപേക്ഷ നല്‍കാം. ഫോണ്‍: 0495 2386400, 8281098870.

ലേബല്‍ പ്രിന്റിങ് പ്രോജക്ടുകളില്‍ നിയമനം

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിങ് ആന്‍ഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബല്‍ പ്രിന്റിങ് പ്രോജക്ടുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്‍സ്പെക്ഷന്‍/പാക്കിങ് അസിസ്റ്റന്റ് സ്റ്റാഫിനെ നിയമിക്കും. 179 ദിവസം വരെയാണ് നിയമനം. പ്രായപരിധി 2024 ജൂണ്‍ 24ന് 50 വയസ്സ് കവിയരുത്. കുറഞ്ഞ യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത). പ്രിന്റിങ് സ്ഥാപനത്തില്‍ ജോലി പരിചയം ഉണ്ടാകണം. സി-ഡിറ്റിന്റെ തിരുവനന്തപുരം തിരുവല്ലം മെയിന്‍ ക്യാമ്പസില്‍ ജൂണ്‍ 25ന് രാവിലെ 11ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും.
യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. വെബ്‌സൈറ്റ്: www.cdit.org, www.careers.cdit.org, ഫോണ്‍: 918921412961.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ താമസിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
വിഷയം/കോഴ്സിന്റെ പേര്: കറവപശു പരിപാലനം, എരുമ വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, വളര്‍ത്തുനായ്ക്കളുടെ പരിപാലനം, കൊമേഴ്സ്യല്‍ ഡെയറി ഫാമിങ്, ഓമനപ്പക്ഷികളുടെ പരിപാലനം, യമു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍, വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, കാടപക്ഷി വളര്‍ത്തല്‍, ടര്‍ക്കി കോഴി വളര്‍ത്തല്‍.
യോഗ്യത: ബിവിഎസ്‌സി/എംവിഎസ്‌സി/പിഎച്ച്ഡി, കമ്പ്യൂട്ടര്‍ പരിജ്ഞാനം (പരിശീലനത്തിനാവശ്യമായ പവര്‍പോയിന്റ്റ് പ്രസന്റേഷന്‍ സ്വന്തമായി തയാറാക്കണം). പ്രായപരിധി 65 വയസ്സ്. വിശദമായ ബയോഡാറ്റ സഹിതം പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കക്കാട് റോഡ്, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ അഞ്ച് വൈകീട്ട് 4.30. അപേക്ഷ ഫോറം https://ahd.kerala.gov.in ല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇ മെയില്‍: Imtckannur.knr@kerala.gov.in, ഫോണ്‍: 0497-2763473.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!