വൈദ്യൂതി കേബിനു തീ പിടിച്ചു
കൊയിലാണ്ടി: വൈദ്യൂതി കേബിനു തീ പിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കൂടിയാണ് കൊയിലാണ്ടി കോടതിക്ക് മുന്‍വശമുള്ള പഴയ കാനറ ബാങ്കിന് ബില്‍ഡിങ്ങിന് പുറകുവശത്തെ ടെറസിന് മുകളിലൂടെ പോകുന്ന വൈദ്യുതി കേബിളിന് തീ പിടിച്ചത്.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന co2 എക്സ്റ്റിങ്ങുഷര്‍ ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാണെന്ന് സംശയിക്കുന്നു. കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്ത് ഉണ്ടായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ബി കെ യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ഇര്‍ഷാദ് ടി കെ,ബിനീഷ് കെ,അനൂപ് എന്‍ പി ഷാജു കെ,ഹോം ഗാര്‍ഡ്മാരായ രാംദാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.