പാലക്കാട് പ്രേം രാജിന്റെ അമ്പത് വര്‍ഷത്തെ സംഗീത സപര്യക്കുള്ള ആദരം പ്രേമസംഗീതം കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു
കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീ വാസുദേവാ ശ്രമം ഹയര്‍ സെക്കന്ററി സ്കൂളിലെ സംഗീത അധ്യാപകനായിരുന്ന പാലക്കാട് പ്രേം രാജിന്റെ അമ്പത് വര്‍ഷത്തെ സംഗീതസപര്യക്കുള്ള ആദരം പ്രേമസംഗീതം കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു. പ്രസിദ്ധ ഗായകന് ജി. വേണുഗോപാലും, മകന് അരവിന്ദ് വേണുഗോപാലും ചേര്‍ന്നവതരിപ്പിച്ച ഗാനമേളയും മലരി സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച സ്വാഗതഗാനവും മ്യൂസിക് ഫ്യൂഷനും അരങ്ങേറി.
പരിപാടി പാലക്കാട് പ്രേം രാജിന്റെ ശിഷ്യന് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കരുണന് കൊടക്കാട് അധ്യക്ഷത വഹിച്ചു. കാവുംവട്ടം വാസുദേവന്‍, കെ.ശാന്ത, ശിവദാസ് ചേമഞ്ചേരി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശക്തി കുറുവങ്ങാട്, ക്യു ബ്രഷ് കൊയിലാണ്ടി, ദേവഗീതം സംഗീത സഭ വടകര, കൊരയങ്ങാട് കലാ ക്ഷേത്രം നാട്ടു ഗാലറി കൊയിലാണ്ടി, പൂക്കാട് കലാലയം സവേരി കലാനിലയം, പെന്‍ഷനേഴ്സ് യൂനിയനുകള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. എന്‍. കെ. മുരളി സ്വാഗതവും, ചന്ദ്രന് കാര്‍ത്തിക നന്ദിയും പറഞ്ഞു.
കൊയിലാണ്ടി ശ്രദ്ധ സാമൂഹ്യ പാഠശാലയുടെ സംഗീത വിഭാഗമായ മ്യൂസിക്യൂ വിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.