ചാത്തോത്ത് ശ്രീധരൻ നായർ എൻഡോമെന്റ് പിഷാരികാവ് എൽ പി സ്കൂളിന് സമ്മാനിച്ചു

കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരൻ നായർ പ്രഭാത് എൻഡോവ്മെന്റ് വായനാദിനത്തിൽ 150 വർഷം പിന്നിട്ട കൊല്ലം പിഷാരികാവ് എൽ. പി. സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ചു.

ചാത്തോത്ത് ശ്രീധരൻ നായരുടെ പേരിലുള്ള ആറാമത് എൻഡോവ്മെന്റാണ് ഈ വർഷം നൽകുന്നത്. ഇ. കെ. വിജയൻ എം എൽ എ പുരസ്കാര വിതരണം നടത്തി. വാർഡ് കൗൺസിലർ ഫക്രുദീൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.

കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായ ഇ. കെ. അജിത്ത് വായനദിന സന്ദേശം കൈമാറി. അഡ്വ സുനിൽ മോഹൻ, പിഷാരികാവ് ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ, പി ടി എ പ്രസിഡണ്ട് എ. പി. സുധീഷ് , പ്രധാന അധ്യാപിക ബിനിത ആർ, കെ. ചിന്നൻ എന്നിവർ സംസാരിച്ചു. 10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് എൻഡോവ്മെന്റ്, നവീകരിച്ച സ്കൂൾ ലൈബ്രറിയും ഇ. കെ. വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!