സാഹസിക ടൂറിസം പരീശീലനത്തിന് അപേക്ഷിക്കാം

സാഹസിക ടൂറിസം പരീശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ആഡ്വെൻചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുംകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ ആഡ്വെൻചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്‌സിൽ (ഏഴ് ദിവസം) പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 2025 ജൂൺ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 14,000 രൂപ + 18 ശതമാനം ജിഎസ്ടി. കിറ്റ്സിന്റെ തിരുവന്തപുരത്തുള്ള കേന്ദ്രത്തിലാണ് പരീശീലനം നടക്കുക. ജൂൺ 25 ന് തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 21 നകം ഡയറക്ടർകേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്റെസിഡൻസിതൈക്കാട്തിരുവനതപുരം-695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: kittstraining@gmail.comഫോൺ: 8129816664.

കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 4 വരെ https://ssc.gov.in മുഖേന ഓൺലൈനായി സമർപ്പിക്കാം. കൂടുതൽവിവരങ്ങൾക്ക്www.ssckkr.kar.nic.inhttps://ssc.gov.in.

ആംനെസ്റ്റി പദ്ധതി സെമിനാർ 18ന്

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ആംനെസ്റ്റി പദ്ധതി 2025’ സെമിനാർ ജൂൺ 18ന് ഉച്ചയ്ക്കുശേഷം 2.30ന് മസ്കറ്റ് ഹോട്ടലിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന ജി.എസ്.ടി കമ്മീഷണർ അജിത് പാട്ടീൽ സ്വാഗതം ആശംസിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ

        സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ്‌ തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആന്റ് ബി.എം / ജെ.ഡി.സിയുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2025 ജനുവരി 1 ന് 45 നും 60 നും ഇടയിൽ. സർക്കാർ / അർധസർക്കാർ / പൊതുമേഖല / അപെക്സ് സ്ഥാപനങ്ങളിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അല്ലെങ്കിൽ സംസ്ഥാന സഹകരണ യൂണിയനിൽ ഓഫീസർ കേഡറിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അഭികാമ്യം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള ബയോഡാറ്റയും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം അഭിമുഖത്തിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!