അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം
മേപ്പയൂര്‍: മേലടി ഐസിഡിഎസ് പ്രോജക്ടില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനത്തിന് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി ബുക്കിലെ ജനനതീയതി ചേര്‍ത്ത പേജ് അല്ലെങ്കില്‍ സ്‌കൂള്‍/വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ ജനനതീയതി ചേര്‍ത്ത പേജ്, എസ്എസ്എല്‍സി മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പ്രായപരിധി: 18-35. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്/മേലടി ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും. അപേക്ഷ ജൂണ്‍ 18ന് വൈകീട്ട് അഞ്ചിനകം മേലടി ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം.