നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി  ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 27.47 കോടി രൂപ ചെലവിലാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുക. കേരള റോഡ് ഫണ്ട് ബോർഡിനാണ് നടേരിക്കടവ് പാലം നിർമാണത്തിന്റെ മേൽനോട്ട ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമാണം കരാർ എടുത്തത്.

ചടങ്ങിൽ ടി പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമല, നഗരസഭ ഉപാധ്യക്ഷൻ കെ സത്യൻ,  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എം സുനിൽ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ അജിത്, ജില്ല പഞ്ചായത്തംഗം എം പി ശിവാനന്ദൻ, നഗരസഭ കൗൺസിലർ ലിൻസി ഒരക്കാട്ടുപുറത്ത്, ബ്ലോക്ക് അംഗം സുനിത ബാബു പഞ്ചായത്തംഗങ്ങളായ അൽസരാഗ, കെ സി രാജൻ, കെ ആർ എഫ് ബിഎക്സിക്യൂട്ടീവ് എൻജിനീയർ പി ബി ബൈജു, മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, അസി. എക്സിക്യുട്ടീവ് എൻജിനിയർ പി.രജിന തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!