ചെങ്ങോട്ടുകാവ് ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചു.
ചെങ്ങോട്ടുകാവ് ചേലിയ ടൗണ്‍ 7 വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 576 വോട്ടുകള്‍ നേടിയാണ് യു. ഡി. എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചു.
രണ്ടാം സ്ഥാനത്ത് ബി. ജെ. പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മലാണ്. 464 വോട്ടുകളാണ്, എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പ്രശാന്ത് 365 വോട്ടുകള്‍ നേടി. 1405 വോട്ടുകളാണ് രണ്ട് ബൂത്തുകളിലായി പോള്‍ ചെയ്തത്.
യു. ഡി. എഫ് ഭൂരിപക്ഷം 112 ആയി ഉയര്‍ത്തി. ചേലിയ യു. പി. സ്കൂളില്‍ നടന്ന ഫല പ്രഖ്യാപനത്തിന് ശേഷം ടൗണില്‍ യു. ഡി .എഫ്. പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി.



