തീരദേശ സംരക്ഷണ വലയം തീർത്ത് വന്മുകം കോടിക്കൽ എ എം യൂ പി സ്കൂൾ വിദ്യാർഥികൾ



കൊയിലാണ്ടി: തീരദേശ സംരക്ഷണത്തിനായി പ്ലാസ്റ്റിക് ഉപയോഗത്തിനും വലിച്ചെറിയലിനും ഏതിരെ പ്ലക്കാര്‍ഡുകള്‍ ഏന്തി തിക്കോടി കോടിക്കല്‍ തീരത്ത് വന്മുകം കോടിക്കല്‍ എ എം യൂ പി സ്കൂള്‍ വിദ്യാര്‍ഥികൾ സംരക്ഷണ വലയം തീര്‍ത്തു.
കേരളത്തിലെ അറിയപ്പെടുന്ന ഡ്രൈവിങ് ബീച്ചും ഫിഷിങ് ലാന്റുമായ കോടിക്കലില്‍ കടലില്‍ നിന്നും പുറം തള്ളുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ദിവസങ്ങളായി കുന്നു കൂടിയിരിക്കുകയാണ്. എല്ലാ വര്‍ഷവും പതിവായി തിരയിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്കും പരിസരവാസികള്‍ക്കും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായും പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ പരിപാടി വാര്‍ഡ് മെമ്പര്‍ പി. ഇന്‍ഷിദ ഉദ്ഘാടനം ചെയ്തു.
കോസ്റ്റല്‍ പോലീസ് ഓഫീസര്‍ അനൂജ് മുഖ്യ പ്രഭാഷണം നടത്തി. തബ്ശീര്‍ മുഹമ്മദ്, ഇ.കെ. സഹീറ, ഷമീദ കെ, മുനീറ പി.കെ, ശില്പ എസ് ബി, ഇ ഫൈസല്‍, മെഹനാസ് കെ എഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.








