പ്രഥമ ചെരിയെരി പുരസ്‌കാരം മിമിക്രി, നാടക, സിനിമ, സീരിയല്‍ താരം മധുലാല്‍ കൊയിലാണ്ടിക്ക്



പ്രഥമ ചെരിയെരി പുരസ്‌കാരം മധുലാല്‍ കൊയിലാണ്ടിക്ക്
കൊയിലാണ്ടി: പ്രസിദ്ധ നര്‍ത്തകനും സംഗീതവിശാരദനും തികച്ചും ഗ്രാമ്യ മേഖലയില്‍ തന്റെ സര്‍ഗ്ഗ ശേഷി പകര്‍ന്നു കൊടുത്തു ഒട്ടനവധി കലാകാരന്‍മാരെ വാര്‍ത്തെടുത്ത് നിസ്വാര്‍ത്ഥനായി നിസ്വനായി കാലയവനികക്കുള്ളില്‍ മറഞ്ഞു പോയ മഹാനുഭാവന്‍ ചെറിയേരിനാരായണന്‍നായരുടെ പേരില്‍ Cass അരിക്കുളം അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമചെരിയേരി പുരസ്‌കാരം മധുലാല്‍ കൊയിലാണ്ടിക്ക് 10001 രൂപയും പ്രശസ്തി പത്രവും ഫലകവും.
മെയ് 27 ചൊവ്വഴ്ച സി എ എസ് എസ് ക്യാമ്പസില്‍ പുരസ്‌കാര വിതരണം നടക്കും. മധു ബാലന്‍ മെമ്പര്‍ സെക്രട്ടറിയായ കലാമണ്ഡലം പ്രേംകുമാര്‍ ജൂറി അധ്യക്ഷനായി പ്രഭാകന്‍ കൊയിലാണ്ടി സുകൃത ലിന്‍സി, ടി. കെ. യൂനുസ്, പി. ഗിരീഷ്‌കുമാര്‍ മാതൃഭൂമി തുടങ്ങിയവര്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.








