കുന്ന്യോറമലയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി മണ്ണെടുത്ത സ്ഥലങ്ങള്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് സന്ദര്‍ശിച്ചു
കൊയിലാണ്ടി: കുന്ന്യോറമലയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി മണ്ണെടുത്ത സ്ഥലങ്ങള്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. മണ്ണിടിച്ചില്‍ പ്രതിരോധിക്കാന്‍ ചെയ്തുവരുന്ന സോയില്‍ നെയിലിങ്ങ് പ്രവൃത്തി പ്രദേശവാസികള്‍ തടയുകയും സമരവുമായി രംഗത്തുവരികയും ചെയ്ത സഹചര്യത്തിലാണ് ഇന്ന് കലക്ടറുടെ സന്ദര്‍ശനം നടത്തിയത്
മണ്ണിടിച്ചില്‍ ഭീഷണിനേരിടുന്ന മുകള്‍ഭാഗത്ത് വിള്ളലുകള്‍ വന്ന വീടുകള്‍ സന്ദര്‍ശിക്കാനോ അപകടവസ്ഥ മനസ്സിലാക്കാനും കലക്ടര്‍ തയ്യാറായില്ലെന്നും, പ്രദേശത്തെ വീടുകളും സ്ഥലവും ഏറ്റെടുക്കണമെന്ന ആവശ്യം ഇതെവരെ പരിഗണിച്ചിട്ടില്ല.
തഹസില്‍ദാര്‍ ജയശ്രീ, ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ്, സി.ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. എന്‍.എച്ച്.എ.ഐ അധികൃതരും കരാര്‍കമ്പനി അധികൃതരും സ്ഥലത്തുണ്ടായിരുന്നു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ സുമതി എന്നിവര്‍ പ്രദേശവാസികളുടെ ആവശ്യങ്ങള്‍ കലക്ടറെ അറിയിച്ചു. പ്രദേശവാസികളുടെ ആശങ്കകള്‍ ചോദിച്ചറിയുകയും നെയിലിങ്ങ് പ്രവൃത്തികള്‍ നടത്താന്‍ അനുയോജ്യമായ സഹചര്യ ഒരുക്കണമെന്നും അവശ്യപ്പെട്ടു.