കീഴരിയൂർ – ചമ്പോളിത്താഴ – അരീക്കരിത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ. എ ഉൽഘാടനം ചെയ്തു

കീഴരിയൂർ – ചമ്പോളിത്താഴ – അരീക്കരിത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ. എ ഉൽഘാടനം ചെയ്തു. എം.എൽ .എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പണി പൂർത്തീകരിച്ചത്. കർഷകർക്ക് പാടങ്ങളിലേക്ക് വിത്തും വളവും എത്തിക്കാനും കൊയ്ത്തു കാലമായാൽ കൊയ്തെടുത്ത നെല്ല് വീട്ടിലേക്ക് കൊണ്ടുപോകാനും ഏറെ പ്രയാസമായിരുന്നു
റോഡ് പൂർത്തിയാവുന്ന തോടെ പ്രശ്നത്തിന് പൂർണ്ണ പരിഹാരമാവും.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല അധ്യക്ഷം വഹിച്ചു. സമയബന്ധിതമായി പ്രവൃത്തി പൂർത്തികരിച്ച മടത്തിൽ ദിനേശനെ ദിനേശനെ ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ ടി.വി. ജലജ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ഐ.സജീവൻ, നിഷ വല്ലിപ്പടിക്കൽ, സി.ഹരീന്ദ്രൻ , അനിത എം.എം, കെ.എം നാരായണൻ, ബാലകൃഷണൻ എടത്തിൽ , സിദ്ധിക്ക് നായിച്ചേരി,ദീപേഷ് കെ, രമേശൻ.കെ .ടി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!