കൊയിലാണ്ടിയില്‍ പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കൊയിലാണ്ടിയില്‍ പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ദേശീയപാതയില്‍ കൊയിലാണ്ടി പഴയ ചിത്രടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന പിക്കപ്പ് ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ബൈക്ക് യാത്രക്കാരന് കാലിനും കൈയ്ക്കും പരിക്കേറ്റു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അപകടം നടന്നത്.






