വടകര പുതിയാപ്പിലെ ഖരമാലിന്യ പ്ലാന്റ് കളക്ടർ സന്ദർശിച്ചു

വടകര പുതിയാപ്പിലെ ഖരമാലിന്യ പ്ലാന്റ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാ സ്ട്രക്ചർ ബാങ്കിന്റെയും സഹായത്തോടെ നടപ്പിലാക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി പുതിയാപ്പിൽ ബയോ മൈനിംങ്ങ് പ്രക്രിയ നടന്നു വരികയാണ്.

1960 കളിൽ തുടങ്ങി 2018 വരെ ജൈവ- അജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത് പുതിയാപ്പിലാണ്. 2016 ലെ കേന്ദ്രം സർക്കാറിന്റെ ഖര മാലിന്യ പരിപാലന നിയമ പ്രകാരം മുഴുവൻ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും വീണ്ടെടുക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നാഗ്പൂർ അസ്‌ഥാനമായ എസ് എം എസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയാപ്പിൽ ബയോ മൈനിംഗ് നടത്തുന്നത്. ജനുവരി 5 ന് തുടങ്ങിയ മൈനിംഗ് മെയ്‌ അവസാനത്തോടെ അവസാനിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു, മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത,
വാർഡ് മെമ്പർമാരായ നാളിനാക്ഷൻ, ഹരിദാസൻ, ലീബ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സൂരജ് പി ജി, അസിസ്റ്റന്റ് എഞ്ചിനീയർ ജിതിൻ നാഥ്‌, ഖരമാലിന്യ പരിപാലന പദ്ധതിയുടെ ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ വിഘ്‌നേഷ് കെ ആർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!