കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ് എസ് ലെ വാർഷികാഘോഷ പരിപാടി ‘മാസ് ഫെസ്റ്റ് ‘എം.എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ് എസ് ലെ വാർഷികാഘോഷ പരിപാടി ‘മാസ് ഫെസ്റ്റ് ‘എം.എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കൗൺസിലർ റഹ്മത്ത് കെ ടി വി അധ്യക്ഷയായി.
പ്രിൻസിപ്പാൾ ഇ. കെ. ഷൈനി സ്വാഗതം പറഞ്ഞു. വാർഷികത്തിൻ്റെ ഭാഗമായി നടന്ന അധ്യാപക സംഗമത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പൂർവ്വ അധ്യാപകരായ എൻ. മോളി,ലത കരാടി, ഇ.പുരുഷോത്തമ ശർമ്മ, ബാബു കെ, ബാബു നെരവത്ത്, ശ്രീജ പി.എൻ, അബു. ടി.പി, ഷീജ. എസ്. ജി എന്നിവർക്ക് യാത്രയപ്പു നൽകി. വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി പ്രതിഭകൾക്കുള്ള ഉപഹാരം നൽകി.
അസീസ് എ (പി.ടി എ പ്രസിഡണ്ട്) ദീപാഞ്ജലി മണക്കടവത്ത് (ഹെഡ്മിസ്ട്രസ് )
അസീസ് യു.കെ, കബീർ സലാല, രവീന്ദ്രൻ വള്ളിൽ, അഷ്റഫ് എ.കെ, സത്താർ കെ.കെ, താഹ കെ.പി, നാസർ എ.പി, ഷൗക്കത്തലി, ജമീല തുടങ്ങിയവർ സംസാരിച്ചു. വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ എസ്.വി.രതീഷ് നന്ദി പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മാസ് ഫെസ്റ്റിൽ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ വിവിധ കലാപരിപാടികളും, യാത്രയപ്പുയോഗവും സാംസ്കാരിക സമ്മേളനവും അരങ്ങേറും.
തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം ‘സമ്മോഹനം’ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പാൾ ഇ. കെ. ഷൈനി, മുൻ ഹെഡ്മിസ്ട്രസ് കെ. കെ. ചന്ദ്രമതി, പാചക തൊഴിലാളി കെ. വി. ലക്ഷ്മി എന്നിവർക്ക് യാത്രയയപ്പു നൽകും. തുടർന്ന് സുസ്മിത നയിക്കുന്ന ഗസൽ, ഇശൽ കൊയിലാണ്ടിയുടെ മുട്ടിപ്പാട്ടും അരങ്ങേറും.


