ഉഷ സ്കൂൾ ഓഫ് അത്ലറ്റിക് ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ആരംഭിച്ചു
കോഴിക്കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ചച്ചു ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റ് ആരംഭിച്ചു. ബാലുശ്ശേരി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക് ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെന്റ് കെഎം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് വി വി പുഷ്പരാജ് അധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി കെ വി സനിൽ ചന്ദ്രൻ, ബാബുരാജ്, ബാസിസ്റ്റ് ദാസ്, ജഗദീഷ് ബി ത്രിവേദി, മനോജ്, സജൂഷ് കൊല്ലംതൊടി, രഞ്ജിത്ത് ലാൽ നന്ദൻ, എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ ആഷസ് ക്രിക്കറ്റ് ക്ലബ് ഒൻപത് വിക്കറ്റിന് ഓഫിയസ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.