പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി, സ്വാമി ചിദാനന്ദപുരി അവര്‍ക്കളുടെ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. ചെയര്‍മാന്‍ എ. മോഹനന്‍ പുതിയ പുരയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് മധു കാളിയമ്പത്ത് സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള 7 ദിവസങ്ങളില്‍ വിവിധ കലാപരിപാടികള്‍ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും.

മഹാശിവരാത്രി നാളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പ്രമുഖ നര്‍ത്തകര്‍ പങ്കെടുക്കുന്ന അഖണ്ഡ നൃത്താര്‍ച്ചന – രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ ഉണ്ടായിരിക്കും. ദേശീയ നൃത്തോത്സവമായിട്ടാണ് നൃത്താര്‍ച്ചന കൊണ്ടാടുന്നത്‌.
ഭക്തിനിര്‍ഭരമായ ശയനപ്രദക്ഷിണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!