അപേക്ഷ ക്ഷണിച്ചു

സഹകരണ വകുപ്പിനു കീഴിലെ സ്‌കില്‍ ആന്റ് നോളജ് ഡവലപ്‌മെന്റ് സെന്റര്‍, കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് 6 മാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 9496244701.

സൗജന്യ പിഎസ്സ്സി പരീക്ഷാപരിശീലനം സി.ഡി.സിയില്‍

കോഴിക്കോട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ പിഎസ്സ്സി ബിരുദതല മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ആരംഭിക്കുന്നു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തുടങ്ങി ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 22 ന് വൈകീട്ട് നാലിനകം പേരാമ്പ്ര സിഡിസിയുടെ ഫേസ് ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ QR Code Scan ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. ക്ലാസ്സുകള്‍ ഓഫ് ലൈന്‍ ആയിരിക്കും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം.
ഫോണ്‍ – 0496-2615500, 0495 2370179.

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു അവസരം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന സൗജന്യ മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
കോഴ്‌സ് വിവരങ്ങള്‍: മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിംഗ്.
കോഴ്സ് ദൈര്‍ഘ്യം – 480 മണിക്കൂര്‍ (മൂന്ന് മാസം), യോഗ്യത – പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥി, പത്താം ക്ലാസ്/പ്ലസ് ടു/ഐടിഐ/ഡിപ്ലോമ. പ്രായ പരിധി: 18 നും 35 നും മദ്ധ്യേ. പരിശീലന രീതി: ഓഫ് ലൈൻ (റെസിഡന്‍ഷ്യല്‍ കോഴ്സ്, താമസവും ഭക്ഷണവും സൗജന്യം)

പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടി , കിന്‍ഫ്ര ഐഐ ഡി പാര്‍ക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള – 679301. ഫോണ്‍ -9495999667.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!