ബാലുശ്ശേരിയിലെ കിനാലൂരിൽ എയിംസ് അനുവദിക്കുക കേരള എൻ ജി ഒ യൂണിയൻ ഏരിയ സമ്മേളനം

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 62-ാം കൊയിലാണ്ടി ഏരിയ സമ്മേളനം കൈരളി ഓഡിറ്റോറിയത്തിൽ ചേർന്നു. ഏരിയ പ്രസിഡന്റ് കെ ബൈജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് കെ. കെ. സുധീഷ് കുമാർ രക്തസാക്ഷി പ്രമേയവും ജോയിൻ്റ് സെക്രട്ടറി ഇ. കെ. സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് ട്രഷറർ ഇ ഷാജു അവതരിപ്പിച്ചു. സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. വിജയകുമാർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. കെ. സന്തോഷ് കുമാർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സമ്മേളനം താഴെ പറയുന്നവരെ ഏരിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ് – കെ. ബൈജു, വൈസ് പ്രസി. എം മോനിഷ, സി. ശൈലേന്ദ്രൻ
സെക്രട്ടറി – എസ്. കെ. ജെയ്സി, ജോ. സെക്രട്ടറി പി. കെ. സന്തോഷ് കുമാർ, ടി. റിജു
ട്രഷറർ – ഇ. ഷാജു.







