ആന ഇടഞ്ഞു മൂന്ന് പേര് മരിച്ച സംഭവം: കൊയിലാണ്ടി പോലീസ് കേസ്സെടുത്തു

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്ന് പേര് മരിക്കാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസ്സെടുത്തതായി സ്റ്റേഷന് ഓഫീസര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍ അറിയിച്ചു.
റൂറല്‍ എസ്.പി കെ.ഇ.ബൈജു,ഡി.വൈ.എസ്.പി ആര്.ഹരിപ്രസാദ് എന്നിവര്‍ മണക്കുളങ്ങര ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.







