മാളിക്കടവ് വനിത ഐടിഐയില്‍ പ്രവേശനം

മാളിക്കടവ് വനിത ഐടിഐയില്‍ പ്രവേശനം
കോഴിക്കോട് മാളിക്കടവിലുള്ള ഗവ. വനിത ഐടിഐയില്‍ ഐഎംസി നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക്സ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. എസ്എസ്എല്‍സി, പ്ല്സ ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.

പ്രീ സ്കൂള്‍ എജുക്കേഷന്‍ കിറ്റ് വിതരണം: ടെണ്ടര്‍ ക്ഷണിച്ചു
കുന്ദമംഗലം ശിശു വികസന പദ്ധതി ഓഫീസിന് കീഴില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 184 അംഗനവാടി സെന്ററുകളില്‍ 2024-25 വര്‍ഷം പ്രീ സ്കൂള്‍ എജുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒരു അംഗനവാടിയ്ക്ക് 2,204 രൂപ നിരക്കിലാണ് കിറ്റ് വിതരണം ചെയ്യേണ്ടത്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 25 ഉച്ച ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2800672, 9188959869.

രക്ഷിതാക്കള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു
2024-25 അധ്യായന വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന, ഓരോ മാസവും 75 ശതമാനം ഹാജരുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
നിബന്ധനകള്‍:
2024-25 അധ്യയന വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ ജനുവരി വരെ 75 ശതമാനം ഹാജരുണ്ടായിരിക്കണം. അത് സ്കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തണം.
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമേ ഈ പദ്ധതിയില്‍ പരിഗണിക്കുകയുള്ളൂ.
പ്രീ-മെട്രിക് ഹോസ്റ്റല്‍, സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സബ്സഡൈസ്ഡ് ഹോസ്റ്റല്‍, എംആര്‍എസ്, ആശ്രമം സ്കൂളുകള്‍ മുതലായ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആനുകൂല്യത്തിന് അര്‍ഹതരല്ല.
നിബന്ധന പാലിച്ച് സ്കൂള്‍ മേധാവി ഫെബ്രുവരി 20 നകം കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിവരം, രക്ഷിതാക്കളുടെ അക്കൗണ്ട് നമ്പര്‍ എന്നിവ ലഭ്യമാക്കണമെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2376364.

മുഖ്യമന്ത്രി ശാസ്ത്രജ്ഞരുമായി സംവദിക്കുന്ന സയന്റിസ്റ്റ് കോണ്‍ക്ലേവ് 15 ന്
കേരള ശാസ്ത സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലുള്ള ശാസ്ത്രജ്ഞരെ മുഖ്യമന്ത്രി പിണറായി വിജയന് മുഖാമുഖം കാണുന്ന ‘സയന്റിസ്റ്റ് കോണ്‍ക്ലേവ്’ പരിപാടി കോഴിക്കോട് കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (സിഡബ്ല്യൂആര്‍ഡിഎം) ഫിബ്രവരി 15 ന് രാവിലെ 10 ന് നടക്കും.





