ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കൂട്ട നടപടി. 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ പിടികൂടി

ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കൂട്ട നടപടി. 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ പിടികൂടി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. സ്പീഡ് ഗവര്‍ണര്‍ കട്ട് ചെയ്തു. എയര്‍ഹോണ്‍, ഡാന്‍സ് ഫ്‌ലോര്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബസ്സുകള്‍ക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി.

അപകടമുണ്ടാക്കുന്ന ബസുകള്‍ക്ക് മാത്രം ഉയര്‍ന്ന പിഴ ഈടാക്കിയാല്‍ പോരെന്ന് ഹൈക്കോടതി പറഞ്ഞു. നിയമലംഘനം നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പരമാവധി ഉയര്‍ന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ നിലപാട് കടുപ്പിക്കാന്‍ ഒരുങ്ങി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അനധികൃത രൂപമാറ്റങ്ങളില്‍ പരമാവധി ഉയര്‍ന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിരത്തുകളില്‍ പരിശോധന ശക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തില്‍ എംവിഡി ബസിന് കനത്ത പിഴ ചുമത്തി. അനധികൃതമായി ഘടിപ്പിച്ച ലൈറ്റിനും സൗണ്ട് ബോക്‌സിനും ചേര്‍ത്താണ് പിഴ ഈടാക്കിയത്. പിഴ ഈടാക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!