ടവര്‍ നിര്‍മാണത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം
പേരാമ്പ്ര: ചാലിക്കരയില്‍ ജനവാസ മേഖലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവര്‍ നിര്‍മ്മിക്കരുത് എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തില്‍ മധ്യവയസ്കന്റെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം.
ടവര്‍ അധികൃതര്‍ പോലീസിന്റെ സംരക്ഷണത്തില്‍ നിര്‍മാണം ആരംഭിക്കാന്‍ എത്തിയതായിരുന്നു. അതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറോളം പ്രവര്‍ത്തകര്‍ സംഘടിച്ച് തടയുകയായിരുന്ന ഇവരെ പോലീസ് തടഞ്ഞു.
ഇതിനിടയില്‍ സമരസമിതി പ്രവര്‍ത്തകരില്‍ ഒരാള്‍ കുപ്പിയില്‍ പട്രോളുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പെട്രോള്‍ തലയില്‍ ഒഴിക്കുമ്പോള്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജംഷീദ് സാഹസികമായി ഇയാളില്‍ നിന്നും പെട്രോള്‍ കുപ്പി പിടിച്ചു വാങ്ങുകയായിരുന്നു
ഇയാള്‍ അടക്കം വരുന്ന പത്തോളം സമരപ്രവര്‍ത്തകരെ പോലീസ് സംഭവ സ്ഥലത്ത് നിന്നും നീക്കി. പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട് നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.