ട്രാഫിക് നിയമ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ട്രാഫിക് നിയമ, ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ  ഉദ്ഘാടനം ചെയ്തു

ട്രാഫിക് നിയമന ലംഘനങ്ങൾ, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവ വിവരിക്കുന്ന 200 ഓളം പോസ്റ്ററുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശിപ്പിച്ചു.

വാർഡ് കൗൺസിലർ എ. ലളിത അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പി ടി എ  പ്രസിഡൻറ് എ. സജീവ്കുമാര്‍, കരിയർ മാസ്റ്റർ സഗീർ അധ്യാപകനായ സുമേഷ് താമഠം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!