കിണര്‍ വൃത്തിയാക്കി കയറാന്‍ കഴിയാതായ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി അഗ്നി രക്ഷാസേന

നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവില്‍ പള്ളിയത്ത് കുനിയില്‍ നെരോത്ത് മൊയ്തിയുടെ കിണറ്റിലാണ് ഇന്ന് പതിന്നൊന്ന് മണിയോടെ തൊഴിലാളികളായ മേപ്പയ്യൂര്‍ പുതിയോട്ടില്‍കണ്ടി കുഞ്ഞിമൊയ്തീന്‍ (51), കാവില്‍ ഒതയോത്ത് മീത്തല്‍ രാജീവന്‍ എന്നിവര്‍ കിണറ്റില്‍ നിന്നും കയറാന്‍ കഴിയാതെ കുടുങ്ങിയത്.

കിണര്‍ ശുചീകരണം കഴിഞ്ഞ് കയറിലൂടെ കയറാന്‍ ശ്രമിക്കവേ കൈകാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു എന്ന് തൊഴിലാളികള്‍.വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് രക്ഷിക്കാന്‍ കഴിയാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ വിവരം ലഭിച്ചതിനെതുടര്‍ന്ന് അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍ & റെസ്ക്യൂ ഓഫീസ്സര്‍മാരായ പി. വി. മനോജ്, കെ. ശ്രീകാന്ത്, ആര്‍. ജിനേഷ്, എം. ജി. അശ്വിന്‍ ഗോവിന്ദ്, ഹോംഗാര്‍ഡ് പി. മുരളീധരന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!