ശുഭയാത്രാ സന്ദേശവുമായ് കുട്ടിപ്പോലീസ്

മേപ്പയ്യൂർ: ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിൻ്റെ കണ്ണീരിനാവാം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട തുടങ്ങിയ ശുഭയാത്രാസന്ദേശവുമായ് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിപ്പോലീസ് യൂണിറ്റിൻ്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായി.
സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ റോഡ് സുരക്ഷാവബോധ പ്രചാരണ പരിപാടിയുടെ ഭാഗമായി മേപ്പയ്യൂർ പോലീസിൻ്റെ സഹകരണത്തോടെയാണ് ‘ശുഭയാത്ര’ പരിപാടി സംഘടിപ്പിച്ചത്.

ഗതാഗത നിയമങ്ങൾ പാലിച്ച യാത്രികർക്കും ഡ്രൈവർമാർക്കും അഭിനന്ദങ്ങൾ നേരുന്നതിനൊപ്പം മിഠായിയും വിതരണം ചെയ്തു. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയവർക്ക് സുരക്ഷിതയാത്രാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. പി. ടി. എ പ്രസിഡണ്ട് വി. പി. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ മേപ്പയ്യൂർ പോലീസ്  സബ്ഇൻസ്പെക്ടർ വിനീത് കുമാർ ശുഭയാത്രാപരിപാടി ഉദ്ഘാടനം ചെയ്തു.

പി ടി എ വൈസ് പ്രസിഡ് ഷബീർ ജന്നത്ത്, എസ് എം സി ചെയർമാൻ വി. മുജീബ്, ഹെഡ്മാസ്റ്റർ മുഹമ്മദ് കെ. എം, സി. പി. ഒ ലസിത് , സി. പി.  ഒ. ശ്രീവിദ്യ കെ, ടി രാജീവൻ എന്നിവർ ആശംസകൾ നേർന്നു. സി. പി. ഒ. സുധീഷ് കുമാർ കെ സ്വാഗതവും കേഡറ്റ് പ്രണിത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!